30
Jul 2023
Fri
30 Jul 2023 Fri

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആളൂര്‍ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അമ്മ ജീന്‍സി ബാബുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിജിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം മകള്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
മാളയില്‍ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ ബാബു. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ ജീന്‍സി ബാബു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍ ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. പുറകിലിരുന്ന ഐശ്വര്യ ബസിനടിയിലേക്ക് വീണു. ആളൂര്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ സഹോദരന്‍ ആന്റണി നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.