ചണ്ഡീഗഡ്: ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത്. തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതായും ഇവര്‍ അറിയിച്ചു. ( 3 Independents cross sides, Haryana BJP govt teeters ahead of Lok Sabha polls )
|
മൂന്ന് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം 42 ആയി ചുരുങ്ങി. നേരത്തെ ജെ.ജെ.പിയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയോടൊപ്പം റോത്തകില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് സ്വതന്ത്രര്‍ പ്രഖ്യാപിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഇവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്. ജെ.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു ഖട്ടാറിന്റെ രാജി.
അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സ്വതന്ത്രര്‍ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ, മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനുശേഷം നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നപ്പോള്‍ മുമ്പ് ബി.ജെ.പിക്ക് ജെ.ജെ.പി എംഎല്‍എമാരുടെ പിന്തുണ നഷ്ടമായിരുന്നു. 10 എംഎല്‍എമാര്‍ ആണ് ജെജെപിക്കുള്ളത്. അതിനാല്‍ ജെജെപി എംഎല്‍എമാരുടെ തീരുമാനം ഹരിയാണയില്‍ നിര്‍ണായകമാകും.
സ്വതന്ത്രരും കൂടി ചേര്‍ന്നതോടെ കോണ്‍ഗ്രസിന് 34 പേരുടെ പിന്തുണയായി. ബി.ജെ.പി സര്‍ക്കാറിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





