27
Jan 2025
Fri
27 Jan 2025 Fri
3 teens dies after train hit them while playing pubg on railway track

റെയില്‍വേ പാളത്തിലിരുന്ന് പബ്ജി കളിയില്‍ മുഴുകിയ മൂന്നു ആണ്‍കുട്ടികള്‍ ട്രെയിനിടിച്ചുമരിച്ചു. ബിഹാറിലെ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് അപകടം. ഇയര്‍ഫോണ്‍ വച്ചായിരുന്നു സംഘം പബ്ജി കളിച്ചിരുന്നത് എന്നതിനാല്‍ ട്രെയിന്‍ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. മുഫാസില്‍ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള നര്‍കതിയാഗഞ്ച്-മുസാഫര്‍പൂര്‍ റെയില്‍വേ സെക്ഷനിലാണ് അപകടം. ഒന്നിലധികം പേര്‍ ചേര്‍ന്ന് സംഘമായാണ് പബ്ജി കളിക്കുന്നത് എന്നതിനാലാണ് മൂവരും ഒരുപോലെ കളിയില്‍ മുഴുകിപ്പോയത്.