17
Jul 2023
Sun
17 Jul 2023 Sun

കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണു. ബിഹാറിലെ നളന്ദയിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴല്‍കിണറിലേക്ക് ശിവംകുമാര്‍ എന്ന കുട്ടി വീഴുകയായിരുന്നു. 40 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികളാണ് ശിവം കുമാര്‍ കിണറ്റില്‍ വീണ കാര്യം മാതാപിതാക്കളെ അറിയിച്ചത്. വിവരമറിഞ്ഞ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കുട്ടി കിണറില്‍ നിന്ന് ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാനാവുന്നുണ്ടെന്നും ഓക്‌സിജന്‍ ഉള്‍പ്പെടെ ഇറക്കി നല്‍കിയതായും ദുരന്തനിവാരണ സേന അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക