മലപ്പുറം: മലപ്പുറത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 2.50ന് മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ ആണ് ബസുകള്‍ കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
|
അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരുകുളത്തെയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
30 injured in bus collision in Malappuram
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


