25
Sep 2023
Thu
25 Sep 2023 Thu

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 37ാമത് ഔട്ട്‌ലെറ്റ് മുര്‍ഗാബ് അബ്ദുല്‍ അസീസ് ഹാമദ് അല്‍ സഖര്‍ സ്റ്റ്രീറ്റിലെ അല്‍ തുജ്ജാര്‍ ടവറില്‍ നൂറുകണക്കിന് ഉപഭോക്താക്കളെ സാക്ഷിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. വിവിധ കലാ പരിപാടികളോടടെ നടന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ജനബാഹുല്യം മുലം ശ്രദ്ധേയമായി .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒറ്റ നിലയിലായി വിശാലമായ 21,500 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് , ജാസിം മുഹമ്മദ് ഖമിസ് അല്‍ ശാറാഹ് എന്നിവര്‍ ചേര്‍ന്നാണ് മിര്‍ഗാബിലെ പുതിയ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍ ചേലാട്ട് , റീജണല്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, സി ഇ ഒ മുഹമ്മദ് സുനീര്‍, ഡി അര്‍ ഒ തഹ്‌സീര്‍ അലി, സി ഒ ഒ മുഹമ്മദ് അസ്ലം, അമാനുള്ള തുടങ്ങി ഗ്രാന്‍ഡ് ഹൈപ്പര്‍ ഉന്നത മാനേജ്മെന്റ് അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലോകമെങ്ങും നിന്നുമുള്ള പഴവര്‍ഗങ്ങള്‍ , പച്ചക്കറികള്‍, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കള്‍, നിത്യോപയോഗ പദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പുതിയ ഔട്ട്ലെറ്റില്‍ ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുതിയ ഔട്‌ലെറ്റില്‍ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.