മലപ്പുറം പൊന്നാനിയില്‍ യുവാവിനെ ഹണി ട്രാപ്പിനിരയാക്കിയ 44കാരിയും സുഹൃത്തും പിടിയില്‍. പൊന്നാനി സ്വദേശികളായ പട്ടമാര്‍ വളപ്പില്‍ നസീമ (44), ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അലി (55) എന്നിവര്‍ ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
|
യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. യുവാവ് 25,000 രൂപ നല്‍കി. ഇതിനു ശേഷവും സംഘം യുവാവിനോടു പണം ആവശ്യപ്പെട്ടു. ഇതോടെ യുവാവ് സുഹൃത്തുക്കളോട് പണം കടം വാങ്ങി നല്‍കി. ഗതികെട്ടതോടെ യുവാവ് സുഹൃത്തുക്കളോട് വിവരം പറഞ്ഞു.
സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നസീമയും അലിയും നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തി. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ALSO READ: എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ നിധീഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി കോണ്‍ഗ്രസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





