12
Dec 2025
Sun
12 Dec 2025 Sun
Congress expelled Nidheesh who became Panchayath president with the support of SDPI

എസ്ഡിപിഐ പിന്തുണയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായ നിധീഷിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസിന്റെ അടച്ചക്ക നടപടി. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ 14 അംഗങ്ങളില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസിഡന്റ് തി്‌രഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും നിധീഷിനെയാണ് പിന്തുണച്ചത്. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിധീഷിനോട് രാജിവെയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ നിന്നും രാജിവയ്ക്കണമെന്ന നിര്‍ദേശമെത്തി. ഇതേത്തുടര്‍ന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതോടെയാണ് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

തൃശൂര്‍ മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ 10 പഞ്ചായത്ത് അംഗങ്ങളെ ഇന്നലെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പല്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്.

മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേരുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡന്റായി യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസും വിജയിച്ചു.

ALSO READ: ചിറ്റൂരില്‍ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക