25
May 2026
Thu
25 May 2026 Thu
yet not decide CM of Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലുള്ള തീരുമാനം സ്വീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ കുടുങ്ങി കോണ്‍ഗ്രസ്. എഐസിസി നിയോഗിച്ച നിരീക്ഷകര്‍ തിരുവനന്തപുരത്തെത്തി കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂര്‍ത്തിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം അറിയാനായിരുന്നു ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 46 എംഎല്‍എമാര്‍ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എട്ട് എഎല്‍എമാര്‍ രമേശ് ചെന്നിത്തലയെയും ആറു പേര്‍ വി ഡി സതീശനെയും പിന്താങ്ങി. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് മൂന്ന് എംഎല്‍എമാര്‍ പ്രതികരിച്ചത്.

കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകര്‍ക്ക് കെ സുധാകരന്‍ കത്ത് നല്‍കി. അതേസമയം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഘടകകക്ഷി നേതാക്കളുമായി എഐസിസി നിരീക്ഷകര്‍ വൈകീട്ട് കൂടിക്കാഴ്ച നടത്തും. നിരീക്ഷകര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

ALSO READ: ബിന്ദു കൃഷ്ണ എതിര്‍ത്തിട്ടും ആലിംഗനം ചെയ്യാന്‍ ആവര്‍ത്തിച്ച് ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; വിവാദം