04
Dec 2024
Thu
04 Dec 2024 Thu
5 arrested for killing man and throw dead body to river

യുവാവിനെ തല്ലിക്കൊന്ന്് ഭാരതപ്പുഴയില്‍ തള്ളിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെ തുടര്ന്നായിരുന്നു കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുതുരുത്തി സ്വദേശികളായ ഷജീര്‍, റെജീബ്, അഷറഫ്, സുബൈര്‍, ഷാഫി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ കൊലപാതകം, ലഹരി കടത്ത് ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സൈനുല്‍ ആബിദ് ഇരുപതോളം മോഷണക്കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കൃത്യശേഷം കോയമ്പത്തൂരിലേക്ക് കടന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെയും പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക