06
Feb 2024
Mon
06 Feb 2024 Mon
5 dies after car rammed into bus and caught fire

കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. യുപിയെ മഥുരയില്‍ യമുന അതിവേഗപാതയിലാണ് അപകടം. നിയന്ത്രണം നഷ്ടമായ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഡിവൈഡറില്‍ പോയിടിച്ചു. തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീ പിടിച്ചു. (5 dies after car rammed into bus and caught fire)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുയാത്രികരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് യാത്രികര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് മഥുര പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡ്യ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക