17
Apr 2024
Sat
17 Apr 2024 Sat
5 dies in Sharjah after residential building caught fire

ഷാര്‍ജയില്‍ താമസകേന്ദ്രത്തിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്ക്. മരിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയും മറ്റുള്ളവര്‍ പുക ശ്വസിച്ചുമാണ് മരിച്ചത്. ആഫ്രിക്കന്‍ വംശജനാണ് കെട്ടിടത്തില്‍ നിന്നു ചാടിയതിനെ തുടര്‍ന്ന് മരിച്ചതെന്നാണ് വിവരം.(5 dies in Sharjah after residential building caught fire)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി 9.30നായിരുന്നു അല്‍ നഹ്ദയിലെ താമസസമുച്ചയത്തിന് തീപിടിച്ചത്. 18 കുട്ടികളടക്കം 156 പേരെ അധികൃതര്‍ സുരക്ഷിതമായി ഒഴിപ്പിക്കുകയും ഇവര്‍ക്ക് അഭയകേന്ദ്രമൊരുക്കുകയും ചെയ്തു. വിവരമറിഞ്ഞ് അഗ്നിശമനസേനയെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

39 നിലകളുള്ള താമസസമുച്ചയത്തില്‍ 750 അപാര്‍ട്ട്‌മെന്റുകളാണുള്ളത്. 18, 26 നിലകളിലെ വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക