06
Aug 2024
Mon
06 Aug 2024 Mon
5 engineering students dies in accident

തമിഴ്നാട്ടിൽ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. തിരുവള്ളുർ ജില്ലയിലെ തിരുട്ടാനിയിൽ വച്ച് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനവും എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന​ഗരത്തിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥികളായ സംഘം ആന്ധ്രാപ്രദേശിലെ സ്വദേശമായ ഒം​ഗോലയിലേക്ക് പോവുകയായിരുന്നു. ചേതൻ(24), നിതീഷ് വർമ(20), നിതേഷ്(20), രാം മോഹൻ റെഡ്ഡി(21), യോ​ഗേഷ്(21) എന്നിവരാണ് മരിച്ചത്. ചൈതന്യ(21), വിഷ്ണു(20)എന്നിവരാണ് ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക