ആടുമേയ്ക്കലിനെ ചൊല്ലിയുള്ള വഴക്ക് മധ്യപ്രദേശില്‍ അഞ്ചുപേരുടെ ജീവനെടുത്തു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ മണ്ഡലത്തിനു കീഴില്‍ വരുന്ന ദാത്തിയ ഗ്രാമത്തിലായിരുന്നു ആടുമേയ്ക്കലിനെ ചൊല്ലി ഇരുസംഘം ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വൃദ്ധനാണ്.
|
ദാംഗി, പാല്‍ എന്നിങ്ങനെ രണ്ടു സമുദായത്തില്‍ പെട്ടവര്‍ ആടുമേയ്ക്കലുമായി ബന്ധപ്പെട്ട തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ബുധനാഴ്ച ഒത്തുചേരുകയായിരുന്നുവെന്ന് ദാത്തിയ പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് കടക്കുകയും വെടിവയ്പുണ്ടാവുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇരുഭാഗത്തുനിന്നുമായി ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായും ചോദ്യംചെയ്യല്‍ തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





