22
Jun 2025
Tue
22 Jun 2025 Tue
5 malayalis dies in accident in Kenya

ഖത്തറില്‍നിന്ന് വിനോദയാത്രയ്ക്കായി കെനിയയില്‍ പോയ അഞ്ച് മലയാളികള്‍ ബസ് മറിഞ്ഞ് മരിച്ചു. 27 പേര്‍ക്ക് പരിക്ക്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 27 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

14 മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളുമാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക