കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു (Union government has decided to sell five percent of the shares of the public sector company Cochin Shipyard). കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഓഹരിവിറ്റഴിക്കല്‍ വകുപ്പമായ ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ സാമൂഹ്യ മാധ്യമമായ എക്‌സിലാണ് ഇക്കാര്യം അറിയിച്ചത്.
|
ഓഫര്‍ ഫോര്‍ സെയില്‍ വഴി ഇന്നും നാളെയുമായി ഓഹരി വില്‍പ്പന നടത്താനാണ് തീരുമാനം. നിലവിലെ ഓഹരി ഉടമകള്‍ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന രീതിയാണ് ഓഫര്‍ ഫോര്‍ സെയില്‍. ഇന്ന് റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്കും 17ന് റീട്ടെയില്‍ (ചെറുകിട) നിക്ഷേപകര്‍ക്കും ഓഹരിക്കായി അപേക്ഷിക്കാവുന്നതാണ്. ഓഹരി ഒന്നിന് 1,540 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചത്. ചൊവ്വാഴ്ചത്തെ ക്ലോസിങ് വിലയായ 1672 രൂപയില്‍ നിന്ന് 7.89 ശതമാനം ഡിസ്‌ക്കൗണ്ടോടെയാണ് അടിസ്ഥാന വില നിശ്ചയിച്ചത്. ഷിപ്പ് യാര്‍ഡിന്റെ 72.86 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത്.
ഓഹരി വില്‍പ്പനയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 1,672 രൂപ നിരക്കിലാണ് ഇന്നലെ BSE യില്‍ വ്യാപാരം നടന്നത്. വില 3.03 ശതമാനം ഉയര്‍ന്നിരുന്നു. ഈ വിലയില്‍ നിന്ന് എട്ടു ശതമാനം താഴ്ന്ന നിരക്കിലായിരിക്കും ഓഫര്‍ ഫോര്‍ സെയില്‍.
Sells 5% stake in Cochin Shipyard; 1,540 per share


