പനമരം:ക്ലാസ് കഴിഞ്ഞു സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയ ഇരട്ട സഹോദരന് സ്കൂള്‍ ബസ്സിടിച്ചു മരിച്ചു. വയനാട് പനമരം പള്ളിക്കുന്ന് മൂപ്പന്‍കാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകന് ഓട്ടിസം രോഗബാധിതനായ ഇമ്മാനുവലാണ് മരിച്ചത്. കണിയാമ്പറ്റ ഗവ. എല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.
|
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിളമ്പുകണ്ടം കാര്‍മല്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഇരട്ടസഹോദരി എറിക്ക സ്കൂള്‍ ബസ്സില്‍ വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഓടിവന്നതായിരുന്നു ഇമ്മാനുവല്‍. കുട്ടി വന്നതറിയാതെ ബസ് എടുത്തപ്പോഴായിരുന്നു അപകടം. ഉടന്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുസഹോദരങ്ങള്‍: എയ്ഞ്ചല്‍ ട്രീസ, ആല്വിന് ജോസ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





