18
Oct 2025
Wed
18 Oct 2025 Wed

കോട്ടയം വൈക്കം ഉദയനാപുരത്ത് കുളത്തിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. ബിഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു.
ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് കുടുംബം താമസിക്കുന്നത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ALSO READ:ചെടിച്ചട്ടി ഓര്‍ഡറിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സിഐടിയു നേതാവ് അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക