30
Jul 2023
Sun
30 Jul 2023 Sun

അസ്ഫാക്കിനെതിരെ പോക്‌സോ ഉള്‍പ്പെടെ 9 വകുപ്പുകള്‍; വധശിക്ഷ ഉറപ്പാക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസം സ്വദേശിയായ അസ്ഫാക്കിനെതിരെ ചുമത്തിയത് കടുത്ത വകുപ്പുകള്‍. കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ 364, 367,377, 376 എ.ബി, 376 , 302 ശുര , & 4 (2) ഒന്‍പത് വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അതിവേഗ വിചാരണ നടത്തി പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.

വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്.

ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തിയത്. നേരത്തെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ മുന്‍പ് പ്രതി ആയിട്ടുണ്ട്. പ്രതിയെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. അയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.