26
Jun 2024
Mon
26 Jun 2024 Mon
51 year old man arrested for molesting 16 year old girl

അമ്പലപ്പുഴയില്‍ കൂട്ടുകാരന്റെ മകളായ 16കാരിയെ കടന്നുപിടിച്ചതിന് ബിജെപി പ്രവര്‍ത്തകനായ 51കാരന്‍ അറസ്റ്റിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ ആണ് കംപ്യൂട്ടര്‍ സെന്ററിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരം കുട്ടി വീട്ടില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടിയെ കടന്നുപിടിച്ചതിനു ശേഷം ശ്രീകുമാര്‍ കുട്ടിയെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും ചെയ്തിരുന്നു.