31
Mar 2025
Sun
31 Mar 2025 Sun
51 dead after North Macedonia nightclub fire

നിശാക്ലബ്ബിന് തീപിടിച്ച് 59 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. നോര്‍ത്ത് മാര്‍സഡോനിയയിലാണ് സംഭവം. തലസ്ഥാനമായ സ്‌കോപ്‌ജെയുടെ കിഴക്കന്‍ നഗരമായ കൊകാനിയിലെ പള്‍സ് ക്ലബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ പ്രമുഖ ഹിപ് ഹോപ് ദ്വയങ്ങളുടെ ബാന്‍ഡായ ഡിഎന്‍കെയുടെ സംഗീതപരിപാടി നടക്കുന്നതിനിടെയായിരുന്നു അപകടം. ആയിരത്തിയഞ്ഞൂറോളം പേരാണ് ഈ സമയം നിശാക്ലബ്ബിലുണ്ടായിരുന്നത്. കരിമരുന്ന് പ്രകടനമാണ് അഗ്നിബാധയ്ക്കു കാരണമായതെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക