രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്തതിന് കോണ്‍ഗ്രസ് അയോഗ്യരാക്കിയ ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍, സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ ബിജെപി പ്രവേശനം.
|
കോണ്‍ഗ്രസ് അയോഗ്യരാക്കിയ സുധീര്‍ ശര്‍മ, രവി താക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖ്ന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്ത മുന്‍ എംഎല്‍എമാര്‍. പാര്‍ട്ടി വിപ് ലംഘിച്ചതിന് ഫെബ്രുവരി 29നായിരുന്നു ഇവരെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയത്.
ആശിഷ് ശര്‍മ, ഹോഷിയാര്‍ സിങ്, കെ എല്‍ താക്കൂര്‍ എന്നിവരാണ് ബിജെപിയിലെത്തിയ സ്വതന്ത്ര എംഎല്‍എമാര്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





