നടിയെ ആക്രമിച്ച കേസില്‍ ആറുപ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. വിചാരണ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. അമ്പതിനായിരം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും കോടതി വിധിച്ചു.
|
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം(വടിവാള്‍ സജി), ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, ഇത് പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം കോടതി കുറ്റ വിമുക്തമാക്കിയിരുന്നു.
വൈകീട്ട് 3.30ന് വിധി പറയുമെന്ന് ജഡ്ജി അറിയിച്ചിരുന്നെങ്കിലും 4.45നാണ് വിധി പ്രസ്താവിച്ചത്. വിധി പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ കാലതാമസമാണ് വിധി പറയുന്നതു വൈകാന്‍ കാരണമായത്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.
ALSO READ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു; ഒന്നു മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





