05
Jan 2025
Fri
05 Jan 2025 Fri
7 MLA s resign from AAP

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി ഏഴ് ആംആദ്മി എംഎല്‍എമാര്‍ രാജിവച്ചു. അഞ്ചുദിവസത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാരുടേതാണ് ഇത്തരമൊരു നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നരേഷ് യാദവ്, രോഹിത് കുമാര്‍, രാജേഷ് റിഷി, മദന്‍ ലാല്‍, പവന്‍ ശര്‍മ, ഭംന ഗൗദ് എന്നിവരാണ് രാജിസമര്‍പ്പിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാജിക്കു കാരണമായി എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയത്. ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ ബിജെപി തീവ്രശ്രമം തുടരുന്നതിനിടെയാണ് ആംആദ്മിയെ വെട്ടിലാക്കി എംഎല്‍എമാരുടെ കൂട്ടരാജിയുണ്ടായിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക