21
Aug 2022
Sun
21 Aug 2022 Sun

റെയില്‍വേ സ്റ്റേഷനില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് എടുത്തുകൊണ്ടു പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കുഞ്ഞിനെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചുവെന്ന് മഥുര പൊലീസ് അറിയിച്ചു. കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടുമിട്ടെത്തിയ ആളാണ് അമ്മയുടെ അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ആണ്‍കുഞ്ഞിനെ എടുത്തുകൊണ്ടു പോയത്. കുഞ്ഞിനെ എടുത്ത് ഇയാള്‍ സമീപത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനടുത്തേക്കാണ് ഓടിയത്. മഥുര പൊലീസും റെയില്‍വേ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.