ബംഗളുരു: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ലാദത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബോളിയാര്‍ പള്ളിക്കു മുന്നിലെത്തി പ്രകോപനമുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റസംഭവത്തില്‍ 7 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
|
താജുദ്ദീന്‍ എന്ന സാദിഖ്, ശരവണ്‍, മുബാറക്ക്, അഷ്‌റഫ്, ഇമ്രാന്‍, കോലി ഇര്‍ഷാദ്, തല്‍ഹത്ത് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ 20 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇനിയും പിടിയിലാവാനുള്ളവര്‍ക്കായി മൂന്ന് പ്രത്യേക സംഘത്തിന് പോലീസ് രൂപം നല്‍കിയിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകര്‍ ബോളിയാര്‍ പള്ളിക്കു മുന്നിലെത്തി പ്രകോപന മുദ്രാവാക്യം മുഴക്കിയതോടെയായിരുന്നു അക്രമത്തിനുതുടക്കമായത്. ഇവിടെ നിന്നു മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ 25ഓളം മുസ് ലിം യുവാക്കള്‍ പിന്തുടരുകയും ബാറിനു മുന്നില്‍ നിലയുറപ്പിച്ച ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും വാഗ്വാദത്തിനിടെ കത്തിക്കുത്ത് നടക്കുകയുമായിരുന്നു. രണ്ടുപേരെ കുത്തേല്‍ക്കുകയും മറ്റൊരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമാണ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





