പാലക്കാട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പ്രതികൾ കസ്റ്റഡിയില്‍. ഇന്ന് വൈകിട്ടോടെ 6 പ്രതികളെ കൂടി പൊലീസ് പിടികൂടിയതോടെയാണ് അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയത്.
|
കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
പലയിടങ്ങളിലായാണ് പ്രതികൾ ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനാൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





