കക്ക പെറുക്കാന്‍ പുഴയിലിറങ്ങിയ ഒരുകുടുംബത്തിലെ എട്ടുപേര്‍ മുങ്ങിമരിച്ചു. മൂന്നുപേരെ കാണാതായി. കര്‍ണാടകയിലെ ഭട്ട്കലിലാണ് സംഭവം. മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്.
|
ഹൊക്കലു നദിയില്‍ കക്ക വരാന്‍ പോയ 14 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കക്ക വാരുന്നതിനിടയില്‍ നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നതാണ് അപകടകാരണം. രക്ഷപ്പെടുത്തിയ മൂന്നു പേര്‍ ചികില്‍സയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ALSO READ: നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് 18കാരി ജീവനൊടുക്കി


