ലബനാനില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് രണ്ട് ഹിസ്മുല്ല പ്രവര്‍ത്തകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 2750ലേറെ പേര്‍ക്ക് പരിക്ക്. ഇസ്രായേല്‍ ആണ് പേജറുകളുടെ പൊട്ടിത്തെറിക്കു പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. ലബനാനിലെ ഇറാനിയന്‍ അംബാസിഡര്‍ മൊജ്തബ അമാനിക്കും പൊട്ടിത്തെറിയില്‍ പരിക്കേറ്റുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
|
ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിവരുന്ന അധിനിവേശ നീക്കങ്ങള്‍ക്കിടെ മൊബൈല്‍ ഫോണ്‍ സംഭാഷങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്ത് ഹിസ്ബുല്ല തങ്ങളുടെ പ്രവര്‍ത്തകരോടു പേജറുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇസ്രായേല്‍ പേജറുകള്‍ ഹാക്ക് ചെയ്ത് ആക്രമണത്തിനുപയോഗിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
മുഖത്തും കൈകളിലും കണ്ണിലുമാണ് ചികില്‍സയില്‍ കഴിയുന്നവരുടെയെല്ലാം പരിക്ക് എന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രാദേശികസമയം വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു പേജറുകളുടെ പൊട്ടിത്തെറിയുണ്ടായത്. അതേസമയം ഇതിനു പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





