മുംബൈ: താനയിലെ ദോമ്പിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ഫാക്ടറിയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.(8 killed in Thane chemical factory blast)
|
മൂന്നു തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപ കെട്ടിടങ്ങളുടെ ജനാലകള്‍ അടക്കം പൊട്ടിച്ചിതറി. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികില്‍സാച്ചെലവും സര്‍ക്കാര്‍ വഹിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





