23
Jun 2025
Mon
23 Jun 2025 Mon
8 year old boy drown to death in Kasarkode

കാസർകോട് ബന്തിയോട് എട്ടുവയസ്സുകാരൻ തോട്ടിൽ വീണുമരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദത്ത്- ഹാജിറ ദമ്പതികളുടെ മകൻ സുൽത്താനാണ് മരിച്ചത്. ഉച്ചയോടെ വീടിന് മുൻവശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിൽ നിന്നും 500 മീറ്റർ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിയാണ്. സഹോദരൻ സിദ്ധീഖ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക