24
Dec 2024
Mon
24 Dec 2024 Mon
80 year old man dies after school bus run over him

കോട്ടയം ഭരണങ്ങാനത്ത് സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു. കോട്ടയം ഭരണങ്ങാനം മറ്റത്തില്‍ ഭൂമിരാജാണ് (80) മരിച്ചത്. തിങ്കള്‍ വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണില്‍ നിന്ന് ചൂണ്ടച്ചേരിയിലേക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം. ഹോട്ടലില്‍ നിന്ന് ചായ കുടിച്ച ശേഷം ഭൂമിരാജ് റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ് ഇടിച്ച് റോഡില്‍ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്‌കൂള്‍ ബസിന്റെ പിന്നിലെ ചക്രമാണ് കയറിയിറങ്ങിയത്. ഭൂമിരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടമുണ്ടാക്കിയത്. പാലാ പോലീസും ഫയര്‍ ഫോഴ്‌സും എത്തി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ അഴകമ്മ. മക്കള്‍: ശെല്‍വരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി. സംസ്‌കാരം പിന്നീട്.