26
Jan 2025
Wed
26 Jan 2025 Wed
9 year old boy dies after fallen from resort building

മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയുടെ ജനാലയിലൂടെ താഴേക്ക് വീണ് വിനോദസഞ്ചാരസംഘത്തില്‍പെട്ട ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്ന് കുടുംബത്തിനൊപ്പമെത്തിയ പ്രഭാ ദയാലാണ് മരിച്ചത്.(9 year old boy dies after fallen from resort building)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അപകടം നടന്നത്. റിസോര്‍ട്ടിലെ മുറിയിലെ സ്ലൈഡിങ് ജനാലയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.