22
Jan 2023
Mon
22 Jan 2023 Mon

ഒരാഴ്ചയ്ക്കിടെ ന​ഗരത്തിൽ ഹൃദയാഘാതം മൂലം മരിച്ചത് 98 പേർ. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഞെട്ടിക്കുന്ന കണക്ക്. ഇതിൽ 44 പേർ ആശുപത്രിയിലാണ് മരിച്ചത്. 54 പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ലക്ഷ്പത് സിം​ഗാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 മണിക്കൂറിനിടെ ന​ഗരത്തിലെ എസ്പിഎസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം 14 പേർ ​ഹൃദയാഘാതം മൂലം മരിച്ചു. ഇവിടെ 604 ​ഹൃദ്രോ​ഗികളാണ് ചികിൽസയിൽ തുടരുന്നത്. ശൈത്യകാലാവസ്ഥയിൽ നിന്ന് രോ​ഗികളെ സംരക്ഷിക്കണമെന്ന് കാർഡിയോളജി ഡയറക്ടർ വിനയ് കൃഷ്ണ പറയുന്നു.

പ്രായമുള്ളവർ മാത്രമല്ല ചെറുപ്പക്കാർ പോലും ശൈത്യകാലത്ത് ​​ഹൃദയാഘാതമുണ്ടായി എത്തുന്നുണ്ടെന്ന് ലഖ്നോ കിങ് ജോർജസ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോക്ടർ പറയുന്നു. കൊടുംതണുപ്പിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുമ്പത്തേതിനേക്കാൾ ​ഹൃദയാഘാത മരണങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുവരുന്നത് എന്നത് ആശങ്ക ഉയർത്തുന്ന വിഷയമാണ്.