മകളുടെ ഭാവിവരന്റെ കുടുംബത്തോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ട ശേഷം കോളജ് പ്രഫസറായ മകളെ കോളജിൽ കയറി കുത്തിവീഴ്ത്തി പിതാവ്. ബംഗളുരുവിലാണ് സംഭവം. സ്വകാര്യ കോളജിലെ അസിസ്റ്റൻ്റ് പ്രഫസർ ലക്ഷ്മി ദുർഗയ്ക്കാണ് കുത്തേറ്റത്.
|
കാർ ഡ്രൈവറായി ജോലി ചെയ്യുന്ന നാഗേന്ദ്രയാണ് മകളെ ആക്രമിച്ചത്. മകളുടെ വിദ്യാഭ്യാസത്തിനായി തനിക്കു വൻ തുക ചെലവായിട്ടുണ്ടെന്നും മകളുടെ ശമ്പളം തനിക്കു നൽകണമെന്നും നാഗേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം മകളും നാഗേന്ദ്രന്റെ ഭാര്യയും നിരാകരിച്ചു.
ഇതിനിടെ ലക്ഷ്മിക്ക് ഒരു വിവാഹാലോചനയെത്തി. ഇവരോട് 40 രൂപ തനിക്കു നൽകിയാലേ മകളെ വിവാഹം കഴിപ്പിച്ചു നൽകുകയുള്ളൂ എന്ന് നാഗേന്ദ്രൻ പറയുകയുണ്ടായി. ഇതേച്ചൊല്ലിയും വീട്ടിൽ വഴക്കുണ്ടായി.
കഴിഞ്ഞദിവം ഉച്ചകഴിഞ്ഞ മൂന്നോടെ നാഗേന്ദ്രൻ മകൾ ചോദ്യം ചെയ്യുന്ന കോളജിലെത്തുകയും വകുപ്പ് മേധാവിയുടെ ചേംബറിൽ കയറി മകളെ കുത്തിവീഴ്ത്തുകയുമായിരുന്നു. ദുർഗയുടെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്.
ALSO READ: കുറഞ്ഞ ചെലവിൽ പട്ടായ കാണാൻ പോയ മൂന്ന് യുവാക്കളെ ബന്ദികളാക്കി പീഡിപ്പിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



