08
Feb 2024
Sat
08 Feb 2024 Sat
house wifes nude deadbody found in thodu

തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയുടെ മൃതദേഹം നഗ്നമായ നിലയില്‍ തോട്ടില്‍ കണ്ടെത്തി. കിളിമാനൂര്‍ തട്ടത്തുമലയിലാണ് സംഭവം. തട്ടത്തുമല സ്വദേശിനി ലീല(60)യെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. (house wifes nude deadbody found in thodu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോടിന്റെ കരയില്‍ തന്നെയാണ് ലീലയുടെ വീട്. വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ലീല. കൂലിപ്പണി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കിളിമാനൂര്‍ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങളും സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തി. ബല പ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക