06
Feb 2024
Sat
06 Feb 2024 Sat
order issued to shoot wild elephant in mananthavadi

വയനാട്ടിലെ മാനന്തവാടിയിലിറങ്ങി കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിറക്കി. വെടിവച്ച ശേഷം ആനയെ വനമേഖലയില്‍ തുറന്നുവിടും. ആദ്യം ആനയെ മുത്തങ്ങ ക്യാന്പിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം സബ് കലക്ടറുടെ ഓഫിസിനു മുമ്പിലെത്തിച്ച് പ്രതിഷേധിക്കുന്നവരുടെ ആവശ്യം ആനയെ വെടിവച്ചുകൊല്ലണമെന്നാണ്.(order issued to shoot wild elephant in mananthavadi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതിന്റെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും. കര്‍ണാടകയിലെ ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്ന് 2023 നവംബറില്‍ പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിട്ട ബേലൂര്‍ മഗ്നയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക