02
Feb 2024
Wed
02 Feb 2024 Wed

അബൂദബിയില്‍ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്; നരേന്ദ്രമോദി പങ്കെടുക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ദുബൈ: അബൂദബിയില്‍ പണിപൂര്‍ത്തിയായ കൂറ്റന്‍ ഹിന്ദുക്ഷേത്രത്തിന്റെ (PM Modi UAE Hindu Mandir (BAPS) Inauguration) ഉദ്ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ രാവിലെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് തുറക്കാന്‍ പോകുന്നത്. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഈ മാസം 18 മുതലാണ്.

അബൂദബി ഭരണകൂടം സൗജന്യമായി നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 13 ഏക്കറിലാണ് ക്ഷേത്രം. 14 ഏക്കറില്‍ പൂന്തോട്ടവും പാര്‍ക്കിങും മറ്റു സൗകര്യങ്ങളും. 2019 ഡിസംബറിലാണ ക്ഷേത്രനിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണ ചെലവ് ഏഴായിരം കോടി രൂപ വരും. പിങ്ക്, വെള്ള മാര്‍ബിളില്‍ കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പങ്ങള്‍ ചേര്‍ത്തുവെച്ച് നിര്‍മാണം.
അബൂദബി ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയില്‍ പണിതീര്‍ത്ത ക്ഷേത്രത്തിന് യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച് 7 ഗോപുരങ്ങളാണുള്ളത്. ഒരേസമയം എണ്ണായിരം മുതല്‍ പതിനായിരം പേര്‍ക്ക് പ്രവേശിക്കാം.