പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍
|
കൊല്ലം: കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നിവരുടെ മ്യതദേഹമാണ് കണ്ടെത്തിയത്. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചമുതല്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു. എന്നാല്‍ ഇരുവരേയും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍ കണ്ടെത്തിയത്.
വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍ പെട്ടതാവാം എന്നാണ് പൊലീസീന്റെ പ്രാഥമിക നിഗമനം. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ആദിത്യനും അമലും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





