കാട്ടാനയാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വയനാട് പുല്‍പ്പള്ളിയില്‍ നടക്കുന്ന പ്രതിഷേധം പരിധിവിട്ടതോടെ ലാത്തിച്ചാര്‍ജുമായി പൊലീസ്. ആയിരക്കണിനുപേര്‍ പ്രതിഷേധവുമായി നഗരത്തുകയും പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും ആക്രമണം നടത്തുകയുമുണ്ടായി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിയുകയും ചെയ്തതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.(police lathicharge against pulppalli protest)
|
കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം ധനസഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യഗഡുവായി 10 ലക്ഷം ആദ്യം നല്‍കും. ഭാര്യക്ക് സ്ഥിരം ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കാനുള്ള ശുപാര്‍ശ ചെയ്യുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. പോളിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





