കൊല്ലത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര് പിടിയില്‍
|
കൊല്ലം: പത്തനാപുരത്ത് ആംബുലന്‍സില്‍ കടത്തിയ കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. ആംബുലന്‍സില്‍ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഡാന്‍സാഫ് സംഘവും പത്തനാപുരം പോലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ആസൂത്രണത്തോടെ ആയിരുന്നു പ്രതികളുടെ അംബുലന്‍സ് വഴിയുള്ള കഞ്ചാവ് കടത്ത്. പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചതോടെ ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരാഴ്ചയായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തല്‍ നടത്താനാണ് സംഘം ഈ മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ആണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.ആംബുലന്‍സില്‍ 2 കിലോ വീതം രണ്ട് കെട്ടുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മാസങ്ങളായി ഇവരുടെ പിന്നാലെയായിരുന്നു ടാന്‍സാഫ് ടീം. പുനലൂര്‍ താലൂക്ക് ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യുന്നയാളാണ് വിഷ്ണു. കഴിഞ്ഞ 10 വര്‍ഷമായി ഹാര്‍ട്ട് ലൈന്‍ എന്ന പേരിലുള്ള ആംബുലന്‍സ് ഓടിക്കുകയാണ്.





