27
Feb 2024
Sun
27 Feb 2024 Sun
private bus driver dies of heart attack while driving

കാസര്‍കോട്ട് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായി സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു. കാസര്‍ക്കോട്- ഇച്ചിലങ്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജിസ്തിയ ബസ്സിലെ ഡ്രൈവര്‍ ചേവാര്‍ കുണ്ടങ്കരയടുക്കത്തെ അബ്ദുല്‍ റഹിമാന്‍ (40) ആണ് മരിച്ചത്.(private bus driver dies of heart attack while driving)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചയോടെ കുണ്ടംകരയടുക്കയില്‍ ബസ് എത്തിയപ്പോള്‍ അബ്ദുല്‍ റഹിമാന് അസ്വസ്ഥത അനുഭവപ്പെടുകയും വാഹനം ഒതുക്കി നിര്‍ത്താനുള്ള ശ്രമത്തിനിടെ മരിക്കുകയുമായിരുന്നു. ഡ്രൈവറുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട ക്ലീനര്‍ എത്തിയാണ് ബസ് നിര്‍ത്തിയത്.