ഉത്തര്‍പ്രദേശിലെ ആറു യുനിവേഴ്സിറ്റികള്ക്കായി പിഎം ഉച്ചാതര്‍ ശിക്ഷ അഭിയാന്(പിഎം ഉഷ) പദ്ധതിയില്‍ നിന്ന് 100 കോടി രൂപ വീതം അനുവദിച്ചു. യൂനിവേഴ്സിറ്റിയുടെ വികസനത്തിനായാണ് പണം അനുവദിച്ചത്. ഇതിനു പുറമേ സംസ്ഥാനത്തെ എട്ടു യൂനിവേഴ്സിറ്റികള്‍ക്കായി 140 കോടി രൂപയും അനുവദിച്ചു. പദ്ധതി പ്രകാരം ഉത്തര്‍പ്രദേശിനു മാത്രം 740 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.(pm usha scheme allotes 600 crore rupees for 6 up universities)
|
ലഖ്നൗ യൂനിവേഴ്സിറ്റി, അയോധ്യയിലെ ഡോ. റാം മനോഹര്‍ ലോഹിയ അവധ് യൂനിവേഴ്സിറ്റി, ബറേലിയിലെ മഹാത്മ ജ്യോതിബ ഫുലേ റോഹിലാന്ദ് യൂനിവേഴ്സിറ്റി, ഗോരഖ്പൂറിലെ ദീന് ദയാല്‍ ഉപാധ്യായ് ചരന് സിങ് യൂനിവേഴ്സിറ്റി, ഝാന്‍സിയിലെ ബണ്ടല്ഖന്ദ് യൂനിവേഴ്സിറ്റി, മീററ്റിലെ ചൗധരി ചരന് സിങ് യൂനിവേഴ്സിറ്റി എന്നിവയ്ക്കാണ് 100 കോടി രൂപ വീതം അനുവദിച്ചത്. മള്‍ട്ടി ഡിസിപ്ലനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്സിറ്റി(മെരു)ആയി രാജ്യത്ത് തിരഞ്ഞെടുത്ത 26 യൂനിവേഴ്സിറ്റികളില്‍ ആറെണ്ണമാണ് യുപിയില്‍ ഉള്ളത്.
യൂനിവേഴ്സിറ്റികളുടെ ശാക്തീകരണത്തിനായി ദേശീയ തലത്തില്‍ 52 യൂനിവേഴ്സിറ്റികള്‍ തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെട്ട യുപിയിലെ എട്ട് യൂനിവേഴ്സിറ്റികള്‍ക്കാണ് 140 കോടി രൂപ അനുവദിച്ചത്. ആഗ്ര, കാണ്‍പൂര്‍, സഹറാന്‍പൂര്‍, വാരണാസി, ജോന്‍പൂര്‍, പ്രയാഗ് രാജ്, ബല്ലിയ എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികള്ക്കായാണ് 140 കോടി രൂപ അനുവദിച്ചത്. ലാബുകളുടെ നിലവാരം ഉയര്‍ത്താനും ക്ലാസ് റൂമുകള്‍ ആധുനികവല്‍ക്കരിക്കാനും മറ്റുമൊക്കെയാണ് ഗ്രാന്റ് വിനിയോഗിക്കുകയെന്ന് യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
അതേസമയം ഗ്രാന്റുകള്‍ നല്കണമെങ്കില് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നതായിരുന്നു കേന്ദ്ര വ്യവസ്ഥ.ഇതിനാല്‍ കേരളവും തമിഴ്നാടും പശ്ചിമബംഗാളും അടക്കമുള്ള 14 സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നില്ല. ഇതിനാല്‍ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





