29
Feb 2024
Wed
29 Feb 2024 Wed

പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടംപിടിച്ച ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്ത് അണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

പിന്നാലെ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡിസംബറിൽ അറസ്റ്റിലായിരുന്നു. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.