08
Feb 2024
Wed
08 Feb 2024 Wed
cpim loksabha election candidate list

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ഥികളുടെ അന്തിമഘട്ട സൂചനകള്‍ പുറത്ത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പട്ടികയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.(cpim loksabha election candidate list)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടകരയില്‍ കെ കെ ഷൈലജ, ചാലക്കുടിയില്‍ മുന്‍ മന്ത്രി സി. രവീന്ദ്ര നാഥ്, ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ്, പത്തനംതിട്ടയില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈനും മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫും ആലപ്പുഴയില്‍ സിറ്റിങ് എംപി എ എം ആരീഫും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനും കോഴിക്കോട്ട് ഇളമരം കരീമും പാലക്കാട് എ വിജയരാഘവനും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും കണ്ണൂരില്‍ എം വി. ജയരാജനും കാസര്‍ഗോഡ് എം വി ബാലകൃഷ്ണനും മല്‍സരിക്കുമെന്നാണ് സൂചന. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ നിര്‍ത്താനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പ്രതികരണങ്ങള്‍ വന്നിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷമേ പട്ടിക പുറത്തുവിടൂ. 15 മണ്ഡലങ്ങളിലാണ് സിപിഐഎം മല്‍സരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക