05
Feb 2024
Sat
05 Feb 2024 Sat
man kills dog for barking

സഹോദരിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയ യുവാവ് കുരച്ചു ബഹളമുണ്ടാക്കിയ നായയെ പാറയിലടിച്ചുകൊന്നു. ഇടുക്കി ബാലഗ്രാമിനു സമീപം സന്യാസിയോടയിലാണ് സംഭവം. സന്യാസിയോട സ്വദേശിയായ കളപ്പുരമറ്റത്തിൽ രാജേഷാണ് സഹോദരിയുടെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍പെട്ട നായയെ കൊലപ്പെടുത്തിയത്. പരാതിയില്‍ ഇയാള്‍ക്കെതിരേ കമ്പംമെട്ട് പൊലീസ് കേസെടുത്തു.(man kills dog for barking)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ എത്തിയ രാജേഷ് സഹോദരി ശാരിയുമായി വാക്കുതർക്കം ഉണ്ടാക്കി. പൂട്ടിയിട്ടിരുന്ന നായ ഇതിനിടെ കുരച്ചുബഹളമുണ്ടാക്കി. പ്രകോപിതനായ രാജേഷ് തുടലിൽ നിന്ന് നായയെ അഴിച്ച ശേഷം സമീപത്തെ പാറയിൽ അടിച്ചു കൊല്ലുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക