വാഷിങ്ടണ്‍: വിഷം കുത്തിവയ്ക്കുന്നതിന് ഞരമ്പ് കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സീരിയല്‍ കില്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. തോമസ് ക്രീച് എന്ന 73കാരന്റെ വധശിക്ഷയാണ് അവസാനനിമിഷം നീട്ടിവച്ചത്.(Execution halts as officials fail to find vein for lethal injection)
|
വധശിക്ഷാ നടപ്പാക്കുന്ന ചേംബറില്‍ ഒരുമണിക്കൂറോളം തോമസ് ക്രീച്ചിനെ കെട്ടിയിട്ടെങ്കിലും വിഷം കുത്തിവയ്ക്കേണ്ട പ്രധാനഞരമ്പ് നിരവധി തവണ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. എട്ടുതവണയാണ് തോമസിന്റെ കൈയിലും കാലിലും ഞരമ്പ് കണ്ടെത്താന്‍ ശ്രമിച്ചുപരാജയപ്പെട്ടതെന്ന് വകുപ്പ് ഡയറക്ടര്‍ ജോഷ് ടെവാള്‍ട്ട് പറഞ്ഞു.
അഞ്ചുകൊലപാതകങ്ങള്‍ നടത്തിയതിനാണ് തോമസ് ക്രീച് ജയിലിലായത്. ജയിലില്‍ കഴിയവെ 1981ല്‍ സഹതടവുകാരനെ കൊല്ലുകയും ചെയ്തതോടെയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 40 വര്‍ഷത്തിലേറെയായി വധശിക്ഷ ഏതുനിമഷവും നടപ്പാക്കപ്പെടുമെന്ന അവസ്ഥയിലായിരുന്നു തോമസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





