27
Mar 2024
Sat
27 Mar 2024 Sat

കടയ്ക്കല്‍: കടയ്ക്കലില്‍ കിണറ്റില്‍ അകപ്പെട്ട മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിന്‍പാറ അശ്വതിയില്‍ ഉണ്ണികൃഷ്ണകുറുപ്പ് (65) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. കിണറ്റിനുളളില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ അവശയായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ അകപ്പെട്ട ആടിനേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>