അധ്യാപകര്‍ അപമാനിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പരാതി
|
തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ബന്ധുക്കളുടെ പരാതി. ഉപ്പുതറയിലാണ് സംഭവം. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകന് അനക്സ് (14) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ച് വൈകിട്ട് നാലരയോടെയാണ് അനക്സ് കളനാശിനി കഴിച്ചത്. ആറരയോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉപ്പുതറ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
അമ്മ: അമ്പിളി. സഹോദരി: അജീഷ.
കുട്ടിയുടെ പക്കല്‍ നിന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്നാണ് ആരോപണം.
വിദ്യാര്‍ഥികളില്‍ ചിലര്‍ പുകയില ഉത്പന്നങ്ങള്‍ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകര്‍ക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങള്‍ കൊണ്ടു വന്നതായി അധ്യാപകര്‍ അറിഞ്ഞു. അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ ഇതു കണ്ടെത്തി. സഹപാഠികളില്‍ ഒരാള്‍ എല്‍പ്പിച്ചതാണെന്നു കുട്ടി പറഞ്ഞു. ഇതനുസരിച്ചു രണ്ട് പേരുടേയും രക്ഷാകര്‍ത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അറിയിച്ച ശേഷം വിട്ടയച്ചു. വൈകീട്ട് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അവശനായി കുട്ടിയെ വീട്ടില്‍ കണ്ടെത്തി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടി മരിച്ചു.
അതേസമയം കുട്ടിയുടെ പക്കല്‍ നിന്നു പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചു ഒപ്പം പറഞ്ഞു വിടുകയായിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. രണ്ട് പേര്‍ക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ചികിത്സയിലിരിക്കെ കുട്ടിയില്‍ നിന്നു രഹസ്യ മൊഴി മജിസ്ട്രേറ്റിനെ കൊണ്ടു രേഖപ്പെടുത്തിയിരുന്നു. ഇതു ലഭിക്കാന്‍ അപേക്ഷ നല്‍കും. പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
8th class student suicide family accusing his teacher
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





