ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ 14 ട്രെയിനി സബ്ഇന്‍സ്‌പെക്ടര്‍മാര്‍ അറസ്റ്റിലായി. 2021ലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നരേഷ് ബിഷ്‌ണോയി അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.(14 trainee SIs arrested in question paper leak case)
|
16 പ്രൊബേഷനല്‍ എസ്‌ഐഎമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ഇവരില്‍ 14 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജയ്പൂരിലെ രാജസ്ഥാന്‍ പൊലീസ് അക്കാദമിയിലും അജ്മീറിലെ കിഷന്‍ഗഡ് രാജസ്ഥാന്‍ പൊലീസ് ട്രെയിനിങ് സെന്റിലുമായി പരിശീലനം തേടിവരികയായിരുന്നു ഇവര്‍.
അതേസമയം ചോദ്യംചെയ്യപ്പെവരില്‍ രണ്ടുപേര്‍ പ്രൊബേഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇവര്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇവര്‍ ഇപ്പോള്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണെന്ന് എഡിജിപി വി കെ സിങ് പറഞ്ഞു.
2021 സപ്തംബര്‍ 13, 15 തിയ്യതികളിലായിരുന്നു രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എസ് ഐ പരീക്ഷ നടത്തിയത്. 859 ഒഴിവുകളിലേക്കായി 3.83 ലക്ഷം ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3079 പേരാണ് യോഗ്യത നേടിയത്.





